Posted On
date_range Updated On
date_range മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലിൽ
കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ രാഷ്ട്രീയം വിടുമെന്ന് ബാബുൽ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നില്ല.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ എന്നിവർ ചേർന്ന് ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു.
പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എം.എൽ.എമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.