ബാബ്​രി മസ്​ജിദ്​ തകർത്തവർ ശിക്ഷിക്കപ്പെടണം -സി.പി.എം

ന്യൂഡൽഹി: തർക്ക വിഷയത്തിൽ നിയമപരമായ തീരുമാനം കോടതി നൽകുന്നുണ്ടെങ്കിലും വിധിയുടെ ചില ഭാഗങ്ങൾ സംശയങ്ങൾക്ക് ഇ ട നൽകുന്നതാണെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ. ബാബ്​രി മസ്​ജിദ് കേസിൽ നിയമപരമായ പരിഹാരമാണ്​ വേണ്ടതെന്ന നിലപാഖാണ്​ സി.പി.എം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.എം പാർട്ടി വ്യക്തമാക്കി.

ബാബ്​രി മസ്​ജിദ്​ പൊളിച്ച കേസ്​ വേഗത്തിൽ തീർത്ത്​ കുറ്റവാളികളെ ശിക്ഷിക്കണം. 1992ൽ ബാബ്​രി മസ്​ജിദ്​ പൊളിച്ചു മാറ്റിയത്​ നിയമ ലംഘനമാണെന്ന്​ സുപ്രീം​കോടതി വിധിയിൽ പറയുന്നുണ്ടെന്നും സി.പി.എം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സാമുദായിക ഐക്യം തകർക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും പാർട്ടി ഓർമിപ്പിച്ചു.

Tags:    
News Summary - babroi masjid demolition; criminals should be punished -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.