ന്യൂഡൽഹി: ബാബറി മസ്ജിദ് ഭൂമി തർക്കകേസ് സുപ്രീംകോടതിയുടെ അഞ്ച് അംഗങ്ങൾ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. പരിഗ ണനാ വിഷയങ്ങളും അന്തിമ വാദത്തിന്‍റെ സമയക്രമവും ഇന്ന് തീരുമാനിക്കുമെന്ന് കരുതുന്നു. പെട്ടെന്ന് വാദം കേട്ട് വിധ ി പറയണമെന്നതാണ് യു.പി സർക്കാറിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും ആവശ്യം.
ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കർ 73 സെന്‍റ് സുന്നി വഖഫ് ബോർഡിനുംനിർമോഹി അഖോഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെയുള്ള ഹരജികളാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്ഡേ, എൻ.വി രമണ, യു.യു ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.