ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധിവരാനിരിക്കെ, വിഷയത്തിൽ വൈകാരികവും പ്രക ോപനപരവുമായ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കാൻ പ്രവർത്തകരോടും പാർട്ടി വ ക്താക്കളോടും ബി.ജെ.പി ആഹ്വാനം ചെയ്തു. സംയമനം പാലിക്കണമെന്ന്, ആർ.എസ്.എസും ഏതാനും ദിവസംമുമ്പ് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണെമന്ന്, പാർട്ടി വക്താക്കളെയും സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
വിവാദ പ്രസ്താവനകളും മറ്റും തടയാനുള്ള മാർഗങ്ങളെ സംബന്ധിച്ച്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം അംഗങ്ങൾക്കായി ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ പ്രത്യേക സെഷനും നടത്തി. വിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തരുതെന്ന്, നേരത്തെ സംഘ്പരിവാർ നേതൃത്വം തങ്ങളുടെ പ്രചാരക്മാർക്ക് നിർദേശം നൽകുകയുണ്ടായി. ഇതിനിടെ, വിധിയുമായി ബന്ധപ്പെട്ട് അയോധ്യയിൽ പ്രാദേശിക ഭരണകൂടം വിവിധ നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിച്ചു.
വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചോ ദുഃഖം ആചരിച്ചോ പ്രകടനങ്ങൾ നടത്തരുതെന്ന് ജില്ല മജിസ്ട്രേറ്റിെൻറ ഉത്തരവിൽ പറയുന്നു. സമൂഹമാധ്യമങ്ങൾക്കും ഇൗ മാർഗനിർദേശം ബാധകമാണ്. അലീഗഢ് മുസ്ലിം സർവകലാശാല വി.സി താരിഖ് മൻസൂർ മുൻകരുതൽ നിർദേശങ്ങളുമായി തുറന്ന കത്തെഴുതി. സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനയോ പ്രവർത്തനങ്ങളോ നടത്തരുതെന്ന് കത്തിൽ എല്ലാ ജനവിഭാഗങ്ങളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.