ബാബരി കേസ്​ വിധി സ്വാഗതം ചെയ്യുന്നു; പുതിയ തർക്കങ്ങൾ ഉണ്ടാക്കരുത്​ -ഇക്​ബാൽ അൻസാരി

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ബാബരി ഭൂമി തർക്ക ​േകസിലെ കക്ഷികളിലൊരാളായ ഇക്​ബാൽ അൻസാരി. അയോധ്യയിൽ എന്താണ്​ നടന്നതെന്ന്​ എല്ലാവർക്കും അറിയാമെന്നും ഇനി രാജ്യത്ത്​ പുതിയ തർക്കങ്ങൾ ഉണ്ടാക്കരുതെന്ന്​ അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

'' നിരവധി ആളുകൾ ഇതുമായി ബന്ധ​െപ്പട്ട്​ കേസ്​ കൊടു​ത്തിട്ടുണ്ട്​. നമുക്ക്​ തർക്കം ഉയർത്തിക്കൊണ്ടുവരികയല്ല, അവസാനിപ്പിക്കുകയാണ്​ വേണ്ടത്​. നമ്മൾ ഭരണഘടനയേയും കോടതി വിധിയേയും ബഹുമാനിക്കുന്നു. ഇൗ രാജ്യത്ത് ഇപ്പോൾ​ പുതിയ തർക്കം ഉണ്ടാവരുത്​.'' -ഇക്​ബാൽ അൻസാരി പറഞ്ഞു. ബാബരി തർക്കഭൂമിയുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം വന്ന സുപ്രീംകോടതി വിധിയോടെതന്നെ സി.ബി.ഐ കേസ്​ അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''2019ൽ ബാബരി ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോൾ അത്​ രാജ്യം സ്വാഗതം ചെയ്​തിരുന്നു. സി.ബി.ഐ കേസും ഇന്ന​ത്തോടെ അവസാനിച്ചത്​ നല്ല കാര്യമാണ്​. ഈ വിഷയം 2019 നവംബർ ഒമ്പതിന്​ തന്നെ അവസാനിക്കേണ്ടതായിരുന്നു. ഒരു വർഷം അനാവശ്യമായി വലിച്ചുനീട്ടിയതാണ്​. '' -അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർഉൾപ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിടുകയായിരുന്നു. ഗൂഢാലോചനക്ക് തെളിവില്ലെന്ന കാരണം പറഞ്ഞാണ്​ കോടതി പ്രതികളെ വെറുതെ വിട്ടത്​.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.