ബാബരി മസ്ജിദ് തകർത്ത കേസിൽ അദ്വാനി ഉൾപ്പെടെ ബി.ജെ.പി നേതാക്കളെ വെറുതെവിട്ടതിനെതിരായ ഹരജി തള്ളി

ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിങ് ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരായ ഹരജി അലഹബാദ് ഹൈകോടതി തള്ളി. അയോധ്യ സ്വദേശികളായ ഹാജി മഹ്മൂദ് അഹ്മദ്, സയിദ് അഖ്‍ലാഖ് അഹ്മദ് എന്നിവരാണ് ഹരജി നൽകിയത്.

ലഖ്നോയിലെ സി.ബി.ഐ പ്രത്യേക കോടതി ബി.ജെ.പി നേതാക്കളുൾപ്പെടെ 32 പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ബാബരി മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് ജഡ്ജി എസ്.കെ. കേശവ് വിധി പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഹൈകോടതിയെ സമീപിച്ചത്.


1992 ഡിസംബർ ആറിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. നീണ്ട നിയമയുദ്ധത്തിന് ശേഷം 2020 സെപ്റ്റംബർ 30നാണ് സി.ബി.ഐ പ്രത്യേക കോടതി എൽ.കെ. അദ്വാനി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള 32 പ്രതികളെ വെറുതെവിട്ടത്.

Tags:    
News Summary - Babri Demolition Case: Allahabad HC Dismisses Appeal Against Lucknow Court's Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.