ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധിവന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കു ന്നത് ബാബരി മസ്ജിദ് തകർത്ത കേസിെൻറ വിധിയിലാണ്. ലഖ്നോവിലെ സി.ബി.ഐ പ്രത്യേക കോ ടതിയിലാണ് വിചാരണ നടക്കുന്നത്. പ്രോസിക്യൂഷന് തെളിവ് സമർപ്പിക്കാനുള്ള അവസാന ദ ിവസം ഡിസംബർ 24 ആയിരിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. പലതവണ നിർദേശിച്ചിട ്ടും, ബാബരി മസ്ജിദ് തകർക്കുേമ്പാൾ മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരായ സ ാക്ഷികളെ ഹാജരാക്കാത്തതിന് കോടതി പ്രോസിക്യൂഷനെ ശാസിച്ചിരുന്നു. രാജസ്ഥാൻ ഗവർ ണർ പദവി ഒഴിഞ്ഞ കല്യാൺ സിങ്ങിനെതിരെ സെപ്റ്റംബർ 29നാണ് കുറ്റം ചുമത്തിയത്.
വിചാരണ അവസാനഘട്ടത്തിലാണെന്നും കുറച്ചു സാക്ഷികളെകൂടി വിസ്തരിക്കേണ്ടതുണ്ടെന്നും പ്രതി ഭാഗം അഭിഭാഷകൻ ഐ.ബി. സിങ് പറഞ്ഞു. കാൽ നൂറ്റാണ്ടായി ഇഴഞ്ഞുനീങ്ങിയ കേസ് 2017ൽ സുപ്രീംകോ ടതി ഇടപെടലുണ്ടായതോടെയാണ് വേഗത്തിലായത്. ഒരു കേസ് ഇത്തരത്തിൽ ഇഴഞ്ഞത് ന ീതിയെ വെട്ടിക്കുന്ന നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ ദിനംപ്രതി നടത്തി രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കണമെന്നും ഇതി നിടയിൽ ജഡ്ജിയെ സ്ഥലംമാറ്റാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിര ുന്നു.
1992 ഡിസംബർ രണ്ടിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കേസിൽ വിചാരണ നേരിടുന്നവരിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെയുള്ളവരാണ്. 27 വർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണവും വിചാരണയും പലപ്പോഴും തടസ്സപ്പെട്ടിരുന്നു. എന്നാൽ, കേസിെൻറ വിചാരണ അന്തിമഘട്ടത്തിലാണ്. 49 പ്രതികൾ ഇതിനിടെ മരിച്ചു.
മൂന്ന് എഫ്.ഐ.ആർ
ബാബരി മസ്ജിദ് തകർത്ത കേസിൽ മൂന്ന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഒന്ന് ബാബരി മസ്ജിദ് തകർത്ത അജ്ഞാതരായ കർസേവകർക്കെതിരെ. മറ്റൊന്ന് ബാബരി മസ്ജിദ് തകർക്കുന്നതിനുമുമ്പ് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സാധ്വി ഋതംബര തുടങ്ങിയവർ വർഗീയവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചതിന്.
ഇതേദിവസം തന്നെ മാധ്യമപ്രവർത്തകരെ അക്രമിച്ചതിനും ഇവരുടെ കാമറകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതിനും മൂന്നാമത്തെ എഫ്.ഐ.ആറും രജിസ്റ്റർചെയ്തു.
ക്രിമിനൽ ഗൂഢാലോചന
സുപ്രീംകോടതി
പുനഃസ്ഥാപിക്കുന്നു
2017 ഏപ്രിൽ 19: ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചനക്കുറ്റം നിർണായക വിധിയിലൂടെ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഭരണഘടനയുടെ 142ാം വകുപ്പ് നൽകുന്ന അസാധാരണമായ ഭരണഘടന അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, റോഹിങ്ടൺ നരിമാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിെൻറ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നിർദേശങ്ങൾ നൽകിയിരുന്നു.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് റായ്ബറേലി മജിസ്ട്രേറ്റ് കോടതിയിലും ലഖ്നോവിലെ സി.ബി.െഎ പ്രത്യേക കോടതിയിലുമുള്ള രണ്ടു കേസുകൾ ലഖ്നോ ബെഞ്ചിലേക്ക് മാറ്റി ഒന്നിച്ചു പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
അദ്വാനിയും ജോഷിയും അഞ്ച് ബി.ജെ.പി-സംഘ്പരിവാർ നേതാക്കളും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതാണ് റായ്ബറേലി കേസ്. ബാബരി മസ്ജിദ് തകർത്തതിന് തിരിച്ചറിയാത്ത ഒേട്ടറെ കർസേവകർക്കെതിരായ കേസാണ് ലഖ്നോവിലേത്. 1993 ഒക്ടോബർ അഞ്ചിന് സി.ബി.െഎ സമർപ്പിച്ച സമഗ്ര കുറ്റപത്രപ്രകാരം മുതിർന്ന ബി.ജെ.പി നേതാക്കളെ വിചാരണ ചെയ്യും. പള്ളി തകർത്ത നടപടിയും നേതാക്കളുടെ പ്രകോപനപ്രസംഗങ്ങളും ഒരേ ചെയ്തിയുടെ ഭാഗമാണെന്ന സി.ബി.െഎയുടെ വാദത്തോട് പൂർണമായി യോജിക്കുകയാണ് കേസുകൾ ഒന്നിച്ചാക്കിയതിലൂടെ സുപ്രീംകോടതി ചെയ്തത്.
അതേസമയം, വിചാരണക്കിടെ കേസിൽ പ്രതിയായ കല്യാൺ സിങ് രാജസ്ഥാൻ ഗവർണറായി നിയമിതനായിരുന്നു. ഭരണഘടന പരിരക്ഷയുള്ളതിനാൽ ഇദ്ദേഹത്തെ വിചാരണയിൽനിന്ന് ഒഴിവാക്കി. ഗവർണർ പദവിയിൽ ഈയിടെ കാലാവധി പൂർത്തിയാക്കിയതോടെ കല്യാൺ സിങ്ങിനെതിരായ വിചാരണ പുനരാരംഭിച്ചു. കേസ് 27 വർഷമായി നീളുന്നതിനിടെ നിരവധി പ്രതികൾ മരിച്ചു. ബാൽ താക്കറെ, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ എന്നിവർ ഇവരിൽ ഉൾപ്പെടും. കേസിൽ 300ഓളം സാക്ഷികളെ ലഖ്നോ കോടതി വിസ്തരിച്ചിരുന്നു. ഇവരിൽ 50ഓളം പേർ മരിച്ചു.
കേസ് സി.ബി.ഐക്ക്; നിയമയുദ്ധം തുടങ്ങുന്നു
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും അന്വേഷണം ഉത്തർപ്രദേശ് സർക്കാർ സി.ബി.ഐക്ക് വിട്ടു. അന്വേഷണം 1993 ആഗസ്റ്റ് 27ന് ഏറ്റെടുത്ത സി.ബി.ഐ മൂന്ന് എഫ്ഐ.ആറുകളും ഒറ്റ കേസാക്കി. രണ്ടു വർഷത്തിനുശേഷം ഒമ്പതു പ്രമുഖർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ കേസിൽ 49 പ്രതികളായി.
1993 ഒക്ടോബർ അഞ്ച്: കേസിൽ എൽ.കെ. അദ്വാനിക്കും മറ്റുള്ളവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ച് സി.ബി.െഎ ലഖ്നോവിലെ പ്രത്യേക കോടതിയിൽ സംയുക്ത കുറ്റപത്രം നൽകി. വാദപ്രതിവാദങ്ങൾക്കു ശേഷം പ്രതികൾെക്കതിരെ പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചന നിലനിൽക്കുമെന്ന് 1997 െസപ്റ്റംബർ ഒമ്പതിന് പ്രത്യേക ജഡ്ജി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനുള്ള ഉത്തരവിനെതിരെ ചില പ്രതികൾ അലഹാബാദ് ഹൈകോടതിയെ സമീപിച്ചു.
എല്ലാ എഫ്.ഐ.ആറുകളും ഒറ്റ കേസാക്കിയത് തെറ്റല്ലെന്ന് അലഹാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജഗ്ദീഷ് ഭല്ല 2001 ഫെബ്രുവരി 12ന് ഉത്തരവിട്ടു. അതേസമയം, വിചാരണ കോടതിയുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് യു.പി സർക്കാറിന് ഭരണപരമായ വീഴ്ചയുണ്ടായെന്ന് കോടതി വ്യക്തമാക്കി.
2001മേയ് നാല്: അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി, ബാൽ താക്കറെ എന്നിവർക്കെതിരായ കേസ് നടപടികൾ സി.ബി.െഎ പ്രത്യേക കോടതി ഉപേക്ഷിച്ചു.
2001 ജൂൺ 16: ഹൈകോടതി ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ യു.പി സർക്കാറിന് കത്തെഴുതി. എന്നാൽ, മുഖ്യമന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകുന്ന സർക്കാർ പുതിയ വിജ്ഞാപനം വേണ്ടെന്ന് തീരുമാനിച്ചു.
2004 നവംബർ രണ്ട്: സാേങ്കതിക കാരണം ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് ഉപേക്ഷിച്ചതിനെതിരെ സി.ബി.െഎ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിനെ സമീപിക്കുന്നു.
2010 മേയ് 20: സി.ബി.െഎയുടെ പുനഃപരിശോധന ഹരജി ഹൈകോടതി തള്ളി. ഹരജിയിൽ കേസിനാവശ്യമായ വസ്തുതകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരി: ഹൈകോടതി ഉത്തരവിനെതിരെ സി.ബി.െഎ സുപ്രീംകോടതിയെ സമീപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.