Posted On
date_range Updated On
date_range സൈനികരെപ്പോലെ ജനങ്ങളും ക്ഷമിക്കണമെന്ന് ബാബാരാംദേവ്
ന്യൂഡൽഹി: നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് യോഗഗുരു ബാബാരാംദേവ് രംഗത്ത്. യുദ്ധ ഘട്ടങ്ങളിൽ നമ്മുടെ പട്ടാളക്കാർ ഏഴും എട്ടും ദിവസങ്ങളിൽ ഭക്ഷണമില്ലാതെ പേരാടുന്നു.
അതുപോലെ രാജ്യത്തിനായി നമുക്കും അങ്ങനെ ക്ഷമിക്കാൻ കഴിയില്ലേ എന്നാണ് രാംദേവിെൻറ പ്രതികരണം. നേരത്തെയും ബാബാ രാംദേവ് ഇൗ വിഷയത്തിൽ മോദിയെ പിന്തുണച്ചിരുന്നു.
എല്ലാ രാജ്യങ്ങളും കള്ളപ്പണം, നിയമവിരുദ്ധ ബിസിനസ്, അഴിമതി, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവക്കെതിരെയുള്ള മോദിയുടെ നീക്കത്തെ സർവ രാജ്യങ്ങളും അഭിനന്ദിക്കുന്നു എന്നായിരുന്നു രാംദേവിെൻറ വാദം.
അതേസമയം നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.