Posted On
date_range Updated On
date_range കർണാടകയിൽ കോൺഗ്രസ് എം.എൽ.എ കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: കർണാടക കോൺഗ്രസ് എം.എൽ.എ ബി.നാരായണ റാവു(65) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റാവുവിൻെറ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കർണാടകത്തിലെ ബിദർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് റാവു. സെപ്റ്റംബർ ഒന്നിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് റാവു ജീവൻ നില നിർത്തിയത്. എം.എൽ.എയുടെ മരണത്തെ തുടർന്ന് കർണാടക നിയമസഭ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.