Posted On
date_range Updated On
date_range അയോധ്യവിധി പിഴവുകളുള്ളത്; പേക്ഷ, മുസ്ലിം സമൂഹം സ്വീകരിക്കണം -യശ്വന്ത് സിൻഹ
മുംബൈ: അയോധ്യ വിധി വിമർശിക്കപ്പെടേണ്ടതാണെങ്കിലും മുസ്ലിം സമൂഹം വിധിയെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മു ൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ.
‘‘സുപ്രീം കോടതിയുടേത് തെറ്റുകൾ നിറഞ്ഞ വിധിയാണ്. നിറയെ പിഴവുകളുണ്ട് ആ വിധിയിൽ. എങ്കിലും മുസ്ലിം സമുദായത്തോട് ഞാൻ പറയും, വിധി സ്വീകരിച്ച് എല്ലാം മറികടക്കണം എന്ന്. സുപ്രീംകോടതി വിധിക്കുശേഷം മറ്റൊരു വിധിയില്ല. നാം മുന്നോട്ടുപോകണം’’ -മുംബൈ സാഹിേത്യാത്സവത്തിൽ സംസാരിക്കവെ യശ്വന്ത് സിൻഹ പറഞ്ഞു.
അഴിമതിശക്തികളേക്കാൾ ഭേദം വർഗീയ ശക്തികളാണെന്ന തീരുമാനത്തിനെ തുടർന്നാണ് 1993ൽ താൻ ബി.ജെ.പിയിൽ ചേർന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.