Posted On
date_range Updated On
date_range ശ്രീരാമന്‍റെ ജൻമസ്ഥലം രാം ഛബുത്രയാണെന്ന് അംഗീകരിക്കുന്നില്ല -വഖഫ് ബോർഡ്
ന്യൂഡൽഹി: രാം ഛബുത്രയിലാണ് ശ്രീരാമൻ ജനിച്ചതെന്ന് തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡ് സുപ്രീ ംകോടതിയിൽ വ്യക്തമാക്കി. എന്നാൽ, ശ്രീരാമന്‍റെ ജന്മസ്ഥലമെന്ന പേരിൽ ഹിന്ദുക്കൾ രാം ഛബുത്ര പൂജിച്ചിരുന്നെന്ന 1885ല െ ഫൈസാബാദ് കോടതിയുടെ കണ്ടെത്തലിനെ എതിർക്കുന്നില്ലെന്നും വഖഫ് ബോർഡ് വ്യക്തമാക്കി.
ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയിലെ അന്തിമവാദത്തിനിടെയാണ് സുന്നി വഖഫ് ബോർഡ് നിലപാട് അറിയിച്ചത്. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും 60 അടി മാറിയാണ് രാം ഛബുത്ര.
ഹിന്ദുമത ഗ്രന്ഥങ്ങളിലെവിടെയും ബാബരി മസ്ജിദ് നിന്ന ഭൂമിയിലാണ് രാമൻ ജനിച്ചതെന്നതിന് തെളിവില്ലെന്ന് അന്തിമ വാദത്തിന്‍റെ 30-ാം ദിവസമായ ഇന്നലെ വഖഫ് ബോർഡിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ സഫരിയാബ് ജീലാനി വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.