ഡി.കെ. ശിവകുമാർ

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കം അറിയാമെന്ന് ഡി.കെ. ശിവകുമാർ

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ കുറിച്ച് തനിക്ക്  അറിയാമായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.

''എനിക്കെല്ലാം അറിയാമായിരുന്നു. ആ എം.എൽ.എമാർ എന്റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും അടുത്തേക്ക് മടങ്ങിയെത്തി ആരൊക്കെയാണ് അവരെ സമീപിച്ചതെന്നും എവിടെവെച്ചാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും വെളിപ്പെടുത്തിയിരുന്നു.''-ശിവകുമാർ പറഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി അവർക്ക് വാഗ്ദാനം ചെയ്ത പണത്തെ കുറിച്ചും അറിയാമായിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി.

ഇതെ കുറിച്ച് കൃത്യമായ വിവരങ്ങൾ എനിക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തെ കുഴപ്പത്തിലാക്കാനാണ് ബി.ജെ.പിയും ജെ.ഡി.എസും ശ്രമിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.സിയുമായ ജഗദീഷ് ഷെട്ടാറും മുൻ ബി.ജെ.പി മന്ത്രി രമേഷ് ജാർകിഹോളിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും ശിവകുമാർ പ്രതികരിച്ചു. ഒരാൾ എപ്പോഴും സംശയത്തിന്റെ നിഴലിൽ ആയിരിക്കണം. ജഗദീഷ് ഷെട്ടാർ തന്റെ ശക്തി തെളിയിച്ചതാണെന്നും ഇതേകുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Aware of BJP’s attempts to topple Congress govt in Karnataka: DKS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.