ഗതാഗത നിയമലംഘനം; ഓട്ടോഡ്രൈവർക്ക് 47,500 രൂപ പിഴ

ഭുവനേശ്വർ: ഗതാഗത നിയമലംഘനത്തിന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ ഓട്ടോ ഡ്രൈവർക്ക് 47,500 രൂപ പിഴ. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ തുക കുത്തനെ ഉയര്‍ത്തിയതോടെയാണ് വലിയ തുക പിഴയായി ചുമത്തിയത്.

മദ്യപിച്ച് വാഹനമോടിക്കൽ (10,000 രൂപ), മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കൽ (10,000 രൂപ), രജിസ്ട്രേഷൻ ഇല്ലാതെ വാഹനമോടിക്കൽ (5000 രൂപ), പെർമിറ്റ് ഇല്ലാതെ വാഹനമോടിക്കൽ (10,000 രൂപ), ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ (2000 രൂപ) തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്.

എന്നാൽ, തനിക്ക് ഇത്ര വലിയ തുക അടക്കാൻ കഴിയില്ലെന്ന് ഡ്രൈവർ ഹരിബന്ധു കൻഹാർ അറിയിച്ചു. ഓട്ടോറിക്ഷ കണ്ടുകെട്ടുകയോ തന്നെ ജയിലിൽ അടക്കുകയോ ചെയ്യണം. മദ്യപിച്ചിട്ടുണ്ടെന്ന കാര്യം ഇയാൾ സമ്മതിച്ചു. ആവശ്യമായ സർട്ടിഫിക്കറ്റുകൾ തന്‍റെ പക്കൽ ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. അതേസമയം, നിയമം എല്ലാവർക്കും ബാധകമാണെന്നും 2000 രൂപക്ക് വാങ്ങിയ വാഹനമായാലും 62,000 രൂപക്ക് വാങ്ങിയ വാഹനമായാലും പിഴ ഒരുപോലെയാണെന്നും ട്രാഫിക് അധികൃതർ പറഞ്ഞു.

Tags:    
News Summary - auto driver fined with 47500 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.