അഗസ്​റ്റ വെസ്​റ്റ്​ലൻഡ്​: കേന്ദ്രത്തി​േൻറത്​ കള്ള​െൻറ കരച്ചിലെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: അഗസ്​റ്റ വെസ്​റ്റ്​ലൻഡ്​ വി.വി.​െഎ.പി ഹെലികോപ്​റ്റർ ഇടപാടുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാറിനെ തിരെ ആരോപണങ്ങൾ ആവർത്തിച്ച്​ ​കോൺഗ്രസ്​ രംഗത്ത്​. ഇടപാടുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാർ നിലവിൽ നടത്തുന് നത്​ കള്ള​​​​​​​െൻറ കരച്ചിലാണെന്ന്​ കോൺ​ഗ്രസ്​ വക്താവ്​ രൺദീപ് സിങ് സുർജേവാല ആരോപിച്ചു. അഗസ്​റ്റയെ കരിമ്പ ട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ്​ പിൻവലിച്ചത്​ മോദി സർക്കാറാണ്​. തുടർന്ന്​ പുതിയ കരാറിൽ ഏർപ്പെടുകയും ചെയ്​തു. അഗസ്​റ്റയുടെ ലാഭം നേടിയതും സംരക്ഷകനും സഹായിയും​ മോദിയാണെന്നും സുർജേവാല പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് പരാജയ ം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് മോദി പ്രകടിപ്പിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സർക്കാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുന്നത് നിരശജനകം. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അഗസ്​റ്റ വെസ്​റ്റ്​ലൻഡും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ അന്വേഷിച്ച് പുറത്ത് കൊണ്ടുവരും. ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിൽ നടന്ന ആശയ വിനിമയത്തിൽ കോൺഗ്രസിന് എന്ത് ബന്ധമാണുള്ളതെന്നും സുർജേവാല പറഞ്ഞു.

ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജ് ആണ്. രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകമാണ് സംഭവിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാന്‍റെ കാര്യം എന്താകുമെന്നും അദ്ദേഹം ചോദിച്ചു.

2010ലാണ്​ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്​റ്റ വെസ്​റ്റ്​ലൻഡുമായി 12 ഹെലികോപ്റ്ററുകള്‍ക്ക്​ 3,727 കോടി രൂപയുടെ കരാർ ഇന്ത്യൻ അധികൃതർ ഒപ്പിട്ടത്. ഹെലികോപ്ടർ ഇടപാടിൽ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന്​ കസ്​റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്​ത്യൻ മിഷേൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പട്യാല കോടതിയെ അറിയിച്ചിരുന്നു.

‘മിസിസ്​ ഗാന്ധി’, ‘ഇറ്റാലിയൻ വനിതയുടെ മകൻ’ എന്നിങ്ങനെ ഇടനിലക്കാരൻ ചോദ്യംചെയ്യലിൽ പറഞ്ഞുവെന്നാണ്​ എൻഫോഴ്​സ്മ​​​െൻറ്​ ഡയറക്​ടറേറ്റ്​ വിശദീകരിച്ചത്​. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന്​ ‘ഇറ്റാലിയൻ വനിതയുടെ മകൻ’ ക്രിസ്ത്യൻ മിഷേലിനോട്​ പറഞ്ഞുവെന്നും എൻഫോഴ്​സ്​മെ​​ൻറി​​​​​​​​​​െൻറ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു.

അതേസമയം, എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​​​​​​െൻറ ‘വെ​ളി​പ്പെ​ടു​ത്ത​ൽ’ മോ​ദി​സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന രാ​ഷ്​​ട്രീ​യ ത​ട്ടി​പ്പും പ്ര​തി​കാ​ര​വു​മാ​ണെ​ന്നാണ്​​ കോ​ൺ​ഗ്ര​സി​​​​​​​െൻറ വാദം.

Tags:    
News Summary - augusta westland congress repeats allegation to modi government -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.