പുരി ക്ഷേത്രത്തിലെ രത്‌ന കലവറ തുറക്കണമെന്ന് ബി.ജെ.പി; എതിർത്ത് കോൺഗ്രസ്

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന കലവറ തുറക്കുന്നതിനെച്ചൊല്ലി ഒഡീഷ രാഷ്ട്രീയം പുകയുന്നു. ക്ഷേത്രത് തിലെ നിധി കലവറ തുറക്കണമെന്ന് ഒഡീഷ നിയമസഭയിലെ പ്രതിപക്ഷമായ ബി.ജെ.പിയുടെ നേതാവ് പ്രദിപ്ത കുമാർ നായിക് ആവശ്യപ്പെ ട്ടു. ഇക്കാര്യം വ്യക്തമാക്കി പ്രദിപ്ത കുമാർ മുഖ്യമന്ത്രി നവീൻ പട്നായികിന് കത്തയച്ചു.

രത്ന നിലവറയുടെ താക്കോൽ നഷ്ടമായതു മുതൽ നിധി മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അതിനാൽ ഉടൻ ഓഡിറ്റ് നടത്തി ദൈവത്തിന്‍റെ സമ്പത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ലക്ഷക്കണക്കിന് ജഗന്നാഥ ഭക്തരുടെ വിഷയമാണിതെന്നും രത്ന ഭണ്ഡാരം തുറക്കേണ്ടതില്ലെന്നും അത് അങ്ങിനെ തന്നെ തുടരട്ടെയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്ര രൗത്രേ എം.എൽ.എ പറഞ്ഞു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വിവാദം ഉയർന്നിട്ട് ഏറെയായി. 1978ലാണ് നിലവറ ഒടുവിൽ തുറന്നത്. രത്ന കലവറയുടെ താക്കോൽ കാണാതായതിനെ തുടർന്ന് കഴിഞ്ഞ വർഷം വിവാദം കത്തിയിരുന്നു. ഇതേതുടർന്ന്, 128 കിലോ സ്വർണം, 221 കിലോ വെള്ളി അടക്കം രത്ന കലവറിയിലുണ്ടെന്ന് ഒഡീഷ് നിയമ മന്ത്രി കഴിഞ്ഞ വർഷം നിയമസഭയെ അറിയിച്ചിരുന്നു.

പിന്നീട്, കലവറയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ജില്ല കലക്ടറേറ്റിലെ റെക്കോർഡ് മുറിയിൽനിന്ന് കണ്ടെത്തിയതായി ജില്ല കലക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇത് രത്ന കലവറയുടേതാണോ എന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല.

Tags:    
News Summary - audit-of-puri-temple-ratna-bhandar-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.