Posted On
date_range Updated On
date_range ആഡംബര കാർ ഓടിച്ചുകയറ്റിയത് ഉറങ്ങിക്കിടന്ന തെരുവ് നായുടെ ദേഹത്ത്; ക്രൂരവിഡിയോ ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: ഉറങ്ങിക്കിടന്ന തെരുവുനായുടെ ദേഹത്ത് ആഡംബര കാർ കയറ്റിയിറക്കി ഡ്രൈവറുടെ ക്രൂരത. നായയുടെ ദേഹത്ത് കൂടി ഡ്രൈവർ ഒരു ദയയുമില്ലാതെ കാർ ഓടിച്ച് കയറ്റുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
കഴിഞ്ഞ ബുധനാഴ്ച ബെംഗളുരുവിലെ കോളനിയുടെ നടപ്പാതയിലാണ് സംഭവം. ഡ്രൈവർ തന്റെ വെള്ള ഓഡി കാർ റിവേഴ്‌സ് എടുത്ത് ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ മനഃപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു.
ദൃശ്യങ്ങളിൽ ഒന്നിലധികം നായ്ക്കളെ കാണാം. കൂട്ടത്തിൽ ഒന്നിനെ വണ്ടി ഇടിക്കുന്നത് കണ്ട മറ്റു നായ്ക്കൾ കാറിന് പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നായക്ക് ഗുരുതര പരിക്കേറ്റു. വിഡിയോ കണ്ട മൃഗസ്നേഹികളായ ആളുകൾ ഡ്രൈവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.