മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിെൻറ സ്വത്ത് വീണ്ടും ലേലത്തിന്. ദാവൂദിെൻറ സഹോദരങ്ങളായ ഇഖ്ബാൽ കസ്കറും ഹസീന പാർക്കറും കഴിഞ്ഞിരുന്ന ദക്ഷിണ മുംബൈയിലെ പാക്മോഡിയ സ്ട്രീറ്റിലുള്ള ദമർവാല കെട്ടിടത്തിലെ ആറ് ഫ്ലാറ്റുകൾ, യാകൂബ് സ്ട്രീറ്റിലെ ഏഴ് വീടുകൾ, ശബ്നം െഗസ്റ്റ്ഹൗസ്, ഹോട്ടൽ റൗനഖ് അഫ്രോസ് തുടങ്ങിയവയാണ് ധനകാര്യമന്ത്രാലയം ലേലത്തിന് വെച്ചത്. ഫ്ലാറ്റിന് 1.55 കോടി രൂപയും െഗസ്റ്റ് ഹൗസിന് 1.21 കോടി രൂപയുമാണ് അടിസ്ഥാനവില.
ഹോട്ടൽ റൗനഖ് അഫ്രോസ് അടക്കം എട്ടോളം സ്വത്തുക്കൾ 2001, 2013, 2015 വർഷങ്ങളിൽ ലേലം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുമ്പ് ഒരു ഫ്ലാറ്റും ഹോട്ടലും ലേലത്തിൽ വിറ്റിരുന്നു. ഫ്ലാറ്റ് വാങ്ങിയയാൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ല. 2015ൽ 4.28 കോടി രൂപക്ക് ഹോട്ടൽ ലേലത്തിൽ പിടിച്ചത് മലയാളി പത്രപ്രവർത്തകൻ എസ്. ബാലകൃഷ്ണനായിരുന്നു. പണമടക്കാൻ കഴിയാത്തതിനെതുടർന്ന് ലേലം അസാധുവായി.
’93ലെ സ്ഫോടന പരമ്പര കേസിൽ ടാഡ കോടതിയുടെ നിർദേശ പ്രകാരമാണ് ലേലം. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഇഖ്ബാൽ കസ്കർ അറസ്റ്റിലായ പശ്ചാത്തലത്തിൽ കൂടിയാണ് ലേലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.