ന്യൂഡൽഹി: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വംശഹത്യ നടപ്പാക്കാനുള്ള മോദി-അമിത് ഷാ ഭരണകൂടത്തിെൻറ പദ്ധതിയാണ് പൗരത്വഭേദഗതി ബില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അത് മേഖലക്കെതിരായ ക്രിമിനൽ ആക്രമണമാണ്. അവിടെ പ്രക്ഷോഭം നടത്തുന്ന ജനങ്ങളോട് ഐക്യപ്പെടുന്നു. അവർക്കു വേണ്ടതെല്ലാം ചെയ്യാൻ സന്നദ്ധനാണെന്നും രാഹുൽ പറഞ്ഞു.
ബുധനാഴ്ചയും പൗരത്വ ഭേദഗതി ബില്ലിൽ കോൺഗ്രസ് ആഭ്യന്തര മന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നു. അമിത് ഷാ രാജ്യത്തെ ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിൽ ഭരണഘടന വിരുദ്ധമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബിൽ പാസായാൽ സുപ്രീംകോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന്, എല്ലാ സാധ്യതകളും പരിഗണിക്കുമെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.