ഉത്തർപ്രദേശിൽ തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്​തു

ലക്​നോ: ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയിലെ (എ.ടി.എസ്​) മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ്​ സാഹ്നി ആത്മഹത്യ ചെയ​്​ത നിലയിൽ. എ.ടി.എസിലെ അഡീഷനൽ സൂപ്രണ്ടായ രജേഷിനെ ഉച്ചക്ക്​ 12:45ന്​ ഒാഫീസിൽ​ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​. ഒൗദ്യോഗിക തോക്ക്​ ഉപയോഗിച്ച്​​ സ്വയം വെടിവെച്ച്​ മരിക്കുകയായിരുന്നു. 

ഒാഫീസിലെ സ്റ്റാഫിനോട്​ വണ്ടിയിലുള്ള തോക്ക്​ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നതായി റി​പ്പോർട്ട്​ ചെയ്​തിരുന്നു. ആത്മഹത്യ കുറിപ്പ്​ ലഭ്യമായിട്ടില്ല എന്നതിനാൽ കാരണം അന്വേഷിച്ച്​ വരികയാണെന്ന്​ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ്​ കുമാർ പറഞ്ഞു. സാഹ്നി​ യൂണിറ്റിലെ ഏറ്റവും വിദഗ്​ധനായ പൊലീസ്​ ഉദ്യോഗസ്ഥനായിരുന്നുവെന്ന്​ ഉത്തർപ്രദേശ്​ ഡി.ജി.പി ഒാം പ്രകാശ്​ സിങ്​ പറഞ്ഞു.

1992ലാണ്​ സാഹ്നി പൊലീസ്​ സർവീസിലേക്ക്​ പ്രവേശിക്കുന്നത്​. സംസ്ഥാനത്ത്​ നടന്ന പല വമ്പൻ കേസുകളും തെളിയിച്ച സാഹ്നി കാൺപൂരിലെ ​െഎ.എസുമായി ബന്ധപ്പെട്ട തീവ്രവാദി​ കൊല്ലപ്പെട്ട കേസിലും തുമ്പുണ്ടാക്കിയിരുന്നു.  ഉത്തരാഖണ്ഡിൽ പാകിസ്താനി ചാരനെ പിടിച്ച കേസിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.


 

Tags:    
News Summary - up ATS officer commits suicide-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.