ഐ.ഒ.സി റിഫൈനറിയിൽ തീപിടിത്തം; മൂന്ന്​ മരണം

കൊൽക്കത്ത: പശ്​ചിമബംഗാളിലെ ഹാൽദിയയിലുള്ള ഐ.ഒ.സി റിഫൈനറിയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന്​ പേർ മരിച്ചു. 37ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. പുർബ മേദിനിപുർ ജില്ലയിലെ റിഫൈനറിയിലാണ്​ അപകടമുണ്ടായതെന്ന്​ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു.

പരിക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക്​ മാറ്റിയെന്ന്​ മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്​. അറ്റകൂറ്റപ്പണി നടക്കുന്ന യൂണിറ്റിലാണ്​ തീപിടിത്തമുണ്ടായതെന്നാണ്​ സൂചന. സ്ഥിതി നിയന്ത്രണവിധേയമാണെന്ന്​ ഐ.ഒ.സിയും പ്രതികരിച്ചു.

Tags:    
News Summary - At least 3 killed, over 40 injured in IOC's Haldia refinery fire: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.