Posted On
date_range Updated On
date_range യു.പിയിൽ ആറുവാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്
നോയിഡ: ഉത്തർപ്രദേശ് യമുന എക്സ്പ്രസ്വേയിൽ ആറുവാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ.എൻ.ഐ റിപ്പോർട്ട് െചയ്തു. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു.
ബസ്, ട്രക്ക്, കാർ തുടങ്ങിയവയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ. വാഹനങ്ങൾ പൂർണമായും തകർന്ന ചിത്രങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.