Posted On
date_range Updated On
date_range 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ; പത്താം ക്ലാസുകാർ അറസ്റ്റിൽ
തേസ്പൂർ: അസമിൽ ബലാത്സംഗത്തിനിരയായ 12 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴു പത്താം ക്ലാസ് വിദ്യാർഥികൾ പിടിയിൽ. 12 വയസുകാരിയെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.
ആസാമിലെ ബിസ്വനാഥ് ജില്ലയിൽ ചക്ല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞെത്തിയ പത്താം ക്ലാസ് വിദ്യാർഥികളിലൊരാൾ പാർട്ടിയുണ്ടെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
ശേഷം വിദ്യാർഥികൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തുടർന്ന് രാത്രി പെൺകുട്ടിയെ വീടിന് സമീപത്തെ കാട്ടിലെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.