ബഹുഭാര്യാത്വം നിരോധിക്കൽ: വിദഗ്ധ സമിതിക്ക് രൂപം നൽകാൻ അസം സർക്കാർ

ന്യൂഡൽഹി: ബഹുഭാര്യാത്വം നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അ​സം മുഖ്യമന്ത്രി അറിയിച്ചു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഞങ്ങൾ ഏക സിവിൽകോഡിലേക്കല്ല പോകുന്നത്. പക്ഷേ സംസ്ഥാന സർക്കാറിന് ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉൾപ്പടെ വിശദമായ ചർച്ചകൾ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉൾപ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശർമ്മ അറിയിച്ചു.

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുരുഷൻമാർ നാല് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണങ്ങൾ മാത്രമാക്കി മാറ്റുന്നത് തടയാനും ഏക സിവിൽകോഡ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബി.ജെ.പി കർണാടകയിൽ പുറത്തിറക്കിയ അവരുടെ പ്രകടന പത്രികയിലും ഏക സിവിൽകോഡ് മുന്നോട്ടുവെച്ചിരുന്നു.

Tags:    
News Summary - Assam looking to ban polygamy, says CM Himanta Biswa Sarma, sets up panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.