രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ കേസിൽ അസം മുഖ്യമന്ത്രി ഹാജരാകണമെന്ന് കോടതി

ന്യൂ​ഡൽഹി: രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 21ന് നേരിട്ട് ഹാജരാകാൻ ഉത്തരാഖണ്ഡ് ഹൈകോടതി നോട്ടീസ്. ഉദ്ധം സിങ് നഗർ ജില്ല സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. 2022ൽ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഹിമന്ത ബിശ്വ ശർമ മോശം പരാമർശം നടത്തിയത്. ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോൺ​ഗ്രസ് വക്താവ് ഗണേശ് ഉപാദ്ധ്യായയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

‘‘ഉത്തരാഖണ്ഡിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി. രാഹുൽ ഗാന്ധി അതിന് തെളിവ് ചോദിച്ചു. നിങ്ങൾ ഏത് പിതാവിന്റെ മകനാണെന്ന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് അന്വേഷിച്ചിട്ടുണ്ടോ? സായുധ സേനക്ക് തെളിവ് ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം​?’’ എന്നായിരുന്നു ശർമയുടെ പരാമർശം.

Tags:    
News Summary - Assam CM Himanta Biswa Sarma summoned by Uttarakhand court over defamatory remarks against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.