ഭാരത് ന്യായ് യാത്ര; രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി അസം സർക്കാർ

ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര അസം തലസ്ഥാനമായ ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് തടയുന്നതിനിടെ ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പൊലീസിന് നിർദേശം നൽകി.

''ഇത് അസമിന്റെ സംസ്‌കാരമല്ല. ഞങ്ങളുടേത് സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ്. ഇത്തരം 'നക്‌സല്‍ തന്ത്രങ്ങള്‍' ഞങ്ങളുടെ സംസ്‌കാരത്തിന് അപരിചിതമാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു.''-അസം മുഖ്യമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

യാത്ര ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന്

എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അസമിലെ ജോരാബാതില്‍ നിന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപാസിലൂടെയാണ് യാത്ര നീങ്ങിയത്. ഗുവാഹത്തി നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പോലീസ് ഏര്‍പ്പെടുത്തിയത്. ഇവിടെ വെച്ചാണ് സംഘര്‍ഷമുണ്ടായത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകര്‍ തകർത്തു. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്. ഹിമന്ത ബിശ്വ ശർമയുടെ സർക്കാർ യാത്ര മനഃപൂർവം തടയുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Tags:    
News Summary - Assam CM directs police to file case against Rahul Gandhi for ‘provoking crowd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.