കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യു.പിയിൽ ആശ്രമ ഉടമ അറസ്റ്റിൽ

ഉത്തർ പ്രദേശ്: നാലുകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വാമി ഭക്തി ഭൂഷൺ ഗോവിന്ദ് മഹാരാജ് ആണ് അറസ്റ്റിലായത്. ഇയാൾ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

ആശ്രമത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ, ഐ.പി.സി 323, 377,504 എന്നീ വകുപ്പുകൾ ചുമത്തിയതായി ജില്ലാ മജിസ്ട്രേറ്റ് അമിത്കുമാർ പറഞ്ഞു. 

ജൂലൈ ഏഴിന് എട്ട് കുട്ടികളെയായിരുന്നു ചൈൽഡ് ഹെൽപ് ലൈനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നത്. മിസോറാം, ആസാം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവർ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജറാക്കി പരിശോധിച്ചപ്പോഴാണ് കുട്ടികളിൽ നാലു പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സബ്ഡിവിഷണൽ മജിസ്ട്രേറ്റ് മീണകുമാറായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. 

സംഭവം കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചപ്പോൾ സ്വാമി കുട്ടികളെ ഇഷ്ടിക നിരത്തുന്ന ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

2008ലാണ് സ്വാമി ആശ്രമം സ്ഥാപിച്ചതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Ashram owner arrested for sexually harassing children in UP, forcing them to work as labourers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.