അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും ഇന്ന് ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ​അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇരുവരും വെവ്വേറെയാണ് കോൺ​ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുക.

താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ ഈ മാസം അവസാനത്തിനകം പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് സച്ചിൻ പൈലറ്റ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നതാണ് ആവശ്യങ്ങളിൽ ഒന്ന്. ഈ മാസം 26നായിരുന്നു കൂടിക്കാഴ്ച നി​ശ്ചയിച്ചിരുന്നത്. പിന്നീടത് 29ലേക്ക് മാറ്റുകയായിരുന്നു.

ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനകം ഗെഹ്ലോട്ടിനും പൈലറ്റിനുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം. കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം ഖാർഗെ രമ്യമായി പരിഹരിച്ചിരുന്നു. അതേ ഫോർമുല തന്നെ രാജസ്ഥാന്റെ കാര്യത്തിലും പ്രയോഗിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Ashok Gehlot his party rival Sachin Pilot to meet congress Chief Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.