Posted On
date_range Updated On
date_range സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രാജസ്ഥാൻ
ജയ്പൂർ: കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
ജനതാ കർഫ്യു ദിനമായ ഞായറാഴ്ച മുതൽ ഈ മാസം 31 വരെയാണ് സംസ്ഥാനം സമ്പൂർണമായി അടച്ചിടുന്നത്. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഈ ദിവസങ്ങളിൽ പ്രവർത്തിക്കുക. സർക്കാർ ഓഫീസുകളും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുകയും പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്യും.
കൊറോണ വൈറസ് ബാധയുടെ വ്യാപനംതടയാനും ജനങ്ങളെ സുരക്ഷിതരാക്കുവാനുമാണ് സമ്പൂർണ അടച്ചിടലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.