ആശാറാം ബലാത്സംഗ കേസ്​: പ്രതിക്ക്​ ജാമ്യം

ജോധ്​പുർ (രാജസ്​ഥാൻ): വിവാദ ആൾദൈവം ആശാറാം ബാപ്പു ഉൾപ്പെട്ട ലൈംഗിക പീഡന കേസിൽ പ്രതികളിൽ ഒരാൾക്ക്​ ജാമ്യം. വിചാരണ കോടതി 20 വർഷം തടവിന്​ ശിക്ഷിച്ച സഞ്ചിത ഗുപ്​ത എന്ന ശിൽപിക്കാണ്​ രാജസ്​ഥാൻ ഹൈകോടതി ജാമ്യം അനുവദിച്ചത്​. ശിൽപിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വ്യക്​തമാക്കി.

അന്തിമ വിധി വരുന്നതു​വരെയാണ്​ ഇവരുടെ ശിക്ഷ റദ്ദാക്കിയത്​. അപ്പീലിൽ തീർപ്പാക്കുന്നതുവരെ വർഷത്തിലൊരിക്കൽ വിചാരണ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു. പ്രതിയായ ആശാറാമിന്​ ജീവപര്യന്തവും മറ്റൊരു പ്രതി ശരതിന്​ 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു. ഇരുവരും അപ്പീൽ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Asaram Rape case: HC suspends co-accused Shilpi's 20-year jail sentence- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.