മധ്യപ്രദേശിൽ കമൽനാഥ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി -സുർജേവാല

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കമൽനാഥായിരിക്കും മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുകയെന്ന സൂചന നൽകി പാർട്ടി നേതാവ് രൺദീപ് സിങ് സുർജേവാല. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി കമൽനാഥിനെ ഉയർത്തിക്കാട്ടുമെന്നും സുർജേവാല പറഞ്ഞു.

മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിനാണ് സുർജേവാല മറുപടി നൽകിയത്. കോൺഗ്രസ് പ്രദേശ് കമിറ്റിയുടെ അധ്യക്ഷനാവും സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനാർഥിയാവുകയെന്ന് സുർജേവാല കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ അടുത്ത സെൻട്രൽ ഇലക്ഷൻ കമിറ്റി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കമിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. മധ്യപ്രദേശിലെ ജനങ്ങൾ മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.

ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിനെ തകർക്കുകയാണ് ചെയ്തത്. ചൗഹാൻ ഭരണത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടി. മധ്യപ്രദേശ് മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും സുർജേവാല പറഞ്ഞു.

Tags:    
News Summary - As Pradesh Congress Chief, Kamal Nath is naturally CM face of party in MP: Surjewala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.