അതീതീവ്രതയോടെ യാസ്​ ഒഡിഡ തീരത്തേക്ക്​; ഭീതിയിൽ ഒഡിഷയും ബംഗാളും

കൊൽക്കത്ത: അതിതീവ്രതയാർജിച്ച്​ അതിവേഗം ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾ ലക്ഷ്യമിട്ട്​ നീങ്ങുന്ന യാസ് ചുഴലിക്കൊടുങ്കാറ്റ്​​ ഉച്ചയോടെ ഒഡിഷയിലെ ചാന്ദ്​ബാലി- ധംറ തുറമുഖത്തിനടുത്ത്​ തീരം​ തൊടുമെന്ന്​ കാലാവസ്​ഥ വിഭാഗം. ചൊവ്വാഴ്​ച വൈകുന്നേരത്തോടെ അതിതീവ്രത കൈവരിച്ച യാസ്​ അപകടം വിതച്ചേക്കാവുന്ന മേഖലകളിൽനിന്ന്​ ആളുകളെ ഒഴിപ്പിക്കൽ തുടരുകയാണ്​. ഇതുവരെ 30 ലക്ഷം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുന്നോടിയായി അടിച്ച ശക്​തമായ കാറ്റിലും മഴയിലും ബംഗാളിൽ രണ്ടുപേർ വൈദ്യുതി ആഘാതമേറ്റ്​ മരിച്ചു. 80 വീടുകൾ തകർന്നു.

തീരം​ തൊടു​േമ്പാൾ 155-165കിലോമീറ്റർ വേഗമാണ്​ പ്രതീക്ഷിക്കുന്നത്​. 185 വരെ ഉയർന്നേകാകം. ചാന്ദ്​ബാലിയിൽ നിലംതൊട്ട്​ ആറു മണിക്കൂർ നാശനഷ്​ടങ്ങൾ കൂടിയേക്കും. വലിയ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകുന്നത്​ അപകട സാധ്യത ഉയർത്തുമെന്ന ഭീഷണിയുണ്ട്​. നാശനഷ്​ടം കൂടുതൽ സംഭവിച്ചേക്കുക ചാന്ദ്​ബാലിയിലായേക്കാമെന്നും കാലാവസ്​ഥ വകുപ്പ്​ ഡയറക്​ടർ ജനറൽ മൃത്യുഞ്​ജയ മഹാപ​ത്ര പറഞ്ഞു.

അപകട സാധ്യത കൂടുതലായേക്കാവുന്ന ഒഡിഷയിൽ ജഗത്​സിങ്​പൂർ, കെന്ദ്രപര, ഭദ്രക്​, ബാലസോർ ജില്ലകളിലാണ്​ രക്ഷാ പ്രവർത്തനം അടിയന്തരാടിസ്​ഥാനത്തിൽ നടത്തുന്നത്​. 15 ജില്ലകളിൽ ഒഴിപ്പിക്കൽ തുടരുന്നുണ്ട്​. രണ്ടു മുതൽ നാലു വരെ മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ മെഡിനി​പൂർ, ബാലസോർ, ഭദ്രക്​ ജില്ലകളിൽ തീരദേശങ്ങൾ ജാഗ്രതയിലാണ്​.

ബംഗാളിൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു. ബംഗാളിൽ മാത്രം അഞ്ചു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.

ഹൂഗ്​ളിയിലും നോർത്ത്​ 24 പർഗാനാസിലും ചൊവ്വാഴ്​ച അടിച്ചുവീശിയ കാറ്റിലും മഴയിലും​ രണ്ടു പേർ മരിച്ചു. 80 വീടുകൾ തകർന്നു.

യാസ്​ ആഞ്ഞടിച്ച്​ 18 മണിക്കൂർ വരെ ശക്​തി നിലനിർത്തിയ ശേഷം ദുർബലമാകുമെന്നാണ്​ കണക്കുകൂട്ടൽ.

രക്ഷാപ്രവർത്തനങ്ങൾക്കായി 1700 സൈനികരെയും ദേശീയ ദുരന്ത നിവാരണ സേനയിലെ 115 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്​.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്​ കഴിഞ്ഞയാഴ്​ചയാണ്​ ടോ​ക്​ടേ ചുഴലിക്കാറ്റ്​ ആഞ്ഞടിച്ചത്​. ബാർജ്​ മുങ്ങി നിരവധി പേർ മരിച്ചിരുന്നു. ഇത്തവണ പശ്​ചിമ ബംഗാൾ, ഒഡിഷ സംസ്​ഥാനങ്ങളിൽ ഭീകരാവസ്​ഥ പ്രാപിക്കുമെങ്കിലും ഝാർഖണ്ഡും ബിഹാറും ആന്ധ്രപ്രദേശും മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - As Cyclone Yaas Nears, Kolkata Airport To Suspend Ops, Army Deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.