Posted On
date_range Updated On
date_range കുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; പഞ്ചാബ് മുഖ്യമന്ത്രിയും ഒപ്പം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. കെജ്‍രിവാളിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഒപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.
ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് നേരത്തേ കെജ്രിവാൾ അറിയിച്ചിരുന്നു. പിന്നീട് കുടുംബത്തിനൊപ്പം താൻ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബി.ജെ.പിയെ കൂടാതെ കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും അയോധ്യയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.