കെജ്രിവാളൊഴികെ എ.എ.പിയുടെ പ്രമുഖരെല്ലാം പിന്നിൽ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരവിന്ദ് കെജ്രിവാളൊഴികെ എ.എ.പിയുടെ പ്രമുഖരെല്ലാം പിന്നിൽ. ന്യൂഡൽഹി നിയമസഭ മണ്ഡലത്തിലാണ് കെജ്രിവാൾ മുന്നേറുന്നത്. ബി.ജെ.പിയുടെ പ്രർവേഷ് വർമ്മയാണ് ഇവിടെ പിന്നിൽ.

എന്നാൽ, എ.എ.പിയുടെ മനീഷ് സിസോദിയ ജംഗപുര സീറ്റിൽ പിന്നിലാണ്. കൽക്കാജിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ പിന്നിലാണ്. ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ പിന്നിലാണ്. രണ്ട് തവണ എം.എൽ.എയായ എ.എ.പിയുടെ അമാനത്തുള്ള ഖാൻ ഓഖ്‍ലയിൽ പിന്നിലാണ്. കള്ളപ്പണ കേസിൽ ജാമ്യത്തിലുള്ള സത്യേന്ദ്ര ജെയിൻ ഷാകുർ ബാസ്തിയിൽ പിന്നിലാണ്.

മാളവ്യ നഗറിൽ നിന്നുള്ള എ.എ.പി സ്ഥാനാർഥി സോമനാഥ് ഭാരതിയും പിന്നിലാണ്. ഐ.എ.എസ് പരിശീലനം മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയ അവദ് ഓജ പത്പാർഗഞ്ചിൽ പിന്നിലാണ്. മന്ത്രിയായ ഗോപാൽ റായ് ബബാർപൂരിൽ മുന്നേറുന്നുവെന്നത് എ.എ.പിക്ക് ആശ്വാസമാണ്. രജീന്ദർ നഗറിൽ നിന്നുള്ള എ.എ.പി സ്ഥാനാർഥി ദുർഗേഷ് പതകും മുന്നിലാണ്.

70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. എ.എ.പിയുടെ മുന്നേറ്റം 30ൽ താഴെ സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് നിലിൽ സീറ്റുകളിലൊന്നും മുന്നേറ്റം നടത്താൻ സാധിച്ചില്ല.

Tags:    
News Summary - Arvind Kejriwal Leads But AAP's Atishi, Manish Sisodia Trail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.