വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച വനിത അസി. പ്രഫസർ അറസ്​റ്റിൽ

കോയമ്പത്തൂർ: കോളജ്​ വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ അറുപ്പുക്കോട്ട പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അറസ്​റ്റ്​ ഭയന്ന്​ വീട്​ അടച്ചുപൂട്ടി അകത്ത്​ കഴിയുകയായിരുന്ന അധ്യാപികയെ മൂന്ന്​ മണിക്കൂറിലെ കാത്തിരിപ്പിനുശേഷം വാതിൽ പൊളിച്ച്​ അകത്തുകടന്നാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ​ റിട്ട. ​െഎ.എ.എസ്​ ഒാഫിസറായ സന്താനത്തി​​​െൻറ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച്​ തമിഴ്​നാട്​ ഗവർണർ ബൻവാരിലാൽ പുരോഹിത്​ ഉത്തരവിട്ടു. അസി. വനിത പ്രഫസറെ കോളജ്​ മാനേജ്​മ​​െൻറ്​ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു. ബി.എസ്​.സി മാത്​സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലു പേരെയാണ്​ മധുര കാമരാജ്​ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്​ഥരുടെ ഇംഗിതത്തിന്​ വഴങ്ങാൻ പ്രേരിപ്പിച്ചത്​. 

ഇരുപത്​ മിനിറ്റ്​ നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ നടപടി. അനുകൂല തീരുമാനമെടുത്താൽ പരീക്ഷകളിൽ കൂടുതൽ മാർക്ക്​ ലഭിക്കുമെന്നും സർവകലാശ​ാലയിൽനിന്ന്​ ഡോക്​ടറേറ്റ്​ ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ്​ നിർമലാദേവി വിദ്യാർഥിനികളെ ​പ്രലോഭിപ്പിച്ചത്​.

പ്രതി​േഷധിച്ച്​ മഹിള അസോസിയേഷൻ പ്രവർത്തകരും വിദ്യാർഥികളും നാട്ടുകാരും കോളജിന്​ മുന്നിൽ ധർണ നടത്തി. ഒരു ഘട്ടത്തിൽ ഇവർ കോളജിനുള്ളിലേക്ക്​ അതിക്രമിച്ചുകയറാൻ ശ്രമിച്ചെങ്കിലും പൊലീസ്​ തടഞ്ഞു. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മധുര കാമരാജ്​ യൂനിവേഴ്​സിറ്റി വൈസ്​ ചാൻസലർ പി.പി. ചെല്ലദുരൈ അറിയിച്ചു.

 

Tags:    
News Summary - Aruppukottai college assistant professor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.