Posted On
date_range Updated On
date_range അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ്
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സുരക്ഷ മുൻനിർത്തി സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം അരുണാചലിൽ നിലവിൽ 1756 കോവിഡ് രോഗികളാണുള്ളത്. 4531 പേർ രോഗമുക്തരായി. 11 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.