ന്യൂഡൽഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധിയിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ലൈംഗികത അഭിപ്രായസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന പരമോന്നത കോടതിയുടെ വാദത്തെ അനുകൂലിക്കുന്നില്ല.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയിലെ പരാമർശങ്ങൾ അൽപം കടന്നുപോയെന്നാണ് അഭിപ്രായമെന്നും ഹിന്ദുസ്ഥാൻ ടൈംസിെൻറ ലീഡർഷിപ് ഉച്ചകോടിയിൽ െജയ്റ്റ്ലി പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംേകാടതി വിധി നിരവധി സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ ഹോസ്റ്റൽ, ജയിൽ, സൈന്യം എന്നിവിടങ്ങളിൽ സ്വവർഗ ലൈംഗികത എങ്ങനെ നിയന്ത്രിക്കാനാവുമെന്ന് ജെയ്റ്റ്ലി ആശങ്ക പ്രകടിപ്പിച്ചു. കോടതിവിധി രാജ്യത്തെ കുടുംബവ്യവസ്ഥയെ പാശ്ചാത്യവത്കരിക്കാനിടയാക്കും. വിധിയിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോടും കാരണങ്ങളോടും യോജിക്കുന്നു. എന്നാൽ, അത് അഭിപ്രായസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന വാദത്തോട് വിയോജിക്കുന്നു. ഇൗ വാദം മുൻനിർത്തി 377ാം വകുപ്പ് ദുർബലപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു.
ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയത് പുരോഗമനവാദത്തിെൻറ പേരിലാണെങ്കിൽ ആർട്ടിക്ൾ 14, 21 വകുപ്പുകൾ എല്ലാ മതങ്ങൾക്കും ബാധകമാക്കണം. അങ്ങനെ ചെയ്താൽ ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്ത് അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും -അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.