ജി.എസ്​.ടി നടപ്പിലാക്കു​േമ്പാൾ നാണ്യപ്പെരുപ്പം ഉണ്ടാകില്ല– ജെയ്​റ്റ്​ലി

ന്യൂഡൽഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുേമ്പാൾ നികുതി നിരക്കുകൾ നാണ്യപ്പെരുപ്പത്തിന് വഴിവെക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.  ഇപ്പോഴത്തെ നികുതി നിരക്കുകളിൽ വർധന ഉണ്ടാവുകയുമില്ല. നികുതി സമ്പ്രദായത്തിൽ ജി.എസ്.ടി പുതിയ ഉണർവ് കൊണ്ടുവരും. നാണ്യപ്പെരുപ്പം ഉണ്ടാകില്ല. നികുതി നിരക്കുകൾ അധികരിക്കില്ല. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ സമവായത്തോടെയാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.

എല്ലാ തീരുമാനങ്ങളും ജി.എസ്.ടി കൗൺസിലാണ് എടുക്കുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പരമാധികാരമാണ് ഇതുവഴി നടപ്പാകുന്നത്. എല്ലാ വിഭാഗങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിപ്ലവകരമായ നിയമനിർമാണമാണിത്. നിയമവ്യവസ്ഥ ദുരുപയോഗിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി സഭയിൽ അറിയിച്ചു. ജി.എസ്.ടി ബില്ലുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - arun jaitily on gst bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.