Posted On
date_range Updated On
date_range ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷനായി വീണ്ടും അർഷദ് മദനി
ന്യൂഡൽഹി: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷ പദവിയിൽ തുടർച്ചയായ ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട് അർഷദ് മദനി. കഴിഞ്ഞ ദിവസം ചേർന്ന സംഘടനയുടെ വർകിങ് കമ്മിറ്റി യോഗമാണ് വീണ്ടും തെരഞ്ഞെടുത്തത്. എല്ലാ സംസ്ഥാന ഘടകങ്ങളും ഏകകണ്ഠമായി അദ്ദേഹത്തിന്‍റെ പേര് നിർദേശിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
രാജ്യത്ത് ക്രമസമാധാനം വീണ്ടും താഴോട്ടുപോകുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് അർഷദ് മദനി അഭിപ്രായപ്പെട്ടു.
ഒന്നര കോടി അംഗങ്ങളുള്ള സംഘടനയുടെ പുതിയ അംഗത്വ കാമ്പയിന് തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.