വേണമെങ്കിൽ അറസ്​റ്റ്​ ചെയ്യാം; റാലിയിൽ നിന്ന്​ പിറകോട്ടില്ല- അമിത്​ ഷാ

ന്യൂഡൽഹി: ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ച കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന റാലിയിൽ പ​െങ്കടുക്കുമെന്ന്​ ദേശീയ അധ്യഷൻ അമിത്​ ഷാ. റാലിക്ക്​ ഇതുവരെ പശ്​ചിമബംഗാൾ സർക്കാർ അനുമതി നൽകിയിട്ടില്ല. അനുമതിയില്ലെങ്കിലും കൊൽക്കത്തയിൽ പോകുമെന്നും റാലിയിൽ പ​െങ്കടുക്കുമെന്നുമാണ്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്​.

നിങ്ങൾക്ക്​ വേണമെങ്കിൽ എന്നെ അറസ്​റ്റ്​ ​െചയ്യാം. എങ്കിലും കൊൽക്കത്തയിലേക്ക്​ പോകാൻ തന്നെയാണ്​ തീരുമാനമെന്ന്​ അമിത്​ ഷാ പറഞ്ഞു. ആഗസ്​റ്റ്​ 11നാണ്​ കൊൽക്കത്തയിൽ യുവമോർച്ചയുടെ റാലി നടക്കുന്നത്​. എന്നാൽ, റാലിക്ക്​ അനുമതി നൽകാൻ കൊൽക്കത്ത പൊലീസ്​ തയാറായിട്ടില്ല.

റാലിക്ക്​ അനുമതി തേടി കൊൽക്കത്ത പൊലീസിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്​ യുവമോർച്ച സംസ്ഥാന പ്രസിഡൻറ്​ ദേബ്​ജിത്​ സർക്കാർ പറഞ്ഞു. അനുമതി നിഷേധിച്ചതിനെ കുറിച്ച്​ പ്രതികരിക്കാൻ കൊൽക്കത്ത പൊലീസ്​ തയാറായിട്ടില്ല. 

Tags:    
News Summary - Arrest me if you want, but I will go to Kolkata: Amit Shah over permission for rally-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.