യു.പിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

അലീഗഡ്: ഉത്തർപ്രദേശിലെ അലീഗഡിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുട്ടിയുടെ പിതാവുമായി സാമ്പത്തിക പ്രശ്നമുണ്ടായിരുന്ന ആളുകളാണ് അറസ്റ്റിലായതെന്ന് അലീഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ജൂൺ രണ്ടിനാണ് കുട്ടിയെ മാലിന്യക്കൂനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിനിരയായി കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഏറെ ജനരോഷമുയർന്നിരുന്നു. അന്വേഷണത്തിൽ പിഴവ് സംഭവിച്ചതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Arrest in Aligarh Girl Killed-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.