Posted On
date_range Updated On
date_range തരൂരിെൻറ പരാതിയിൽ അർണബിന് സമൻസ്
തിരുവനന്തപുരം: അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ശശി തരൂർ എം.പി ന ൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് േകാടതിയുടെ സമൻസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ശശി തരൂർ പരാതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന ഫെബ്രുവരി 28ന് അർണബ് േനരിട്ട് ഹാജരാകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.