Posted On
date_range Updated On
date_range മേലധികാരിയെ വെടിവെച്ചുകൊന്ന് സൈനികൻ ആത്മഹത്യ ചെയ്തു
ചെന്നൈ: ക്വാർേട്ടഴ്സിൽ ഉറങ്ങുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥൻ വെ ടിവെച്ചു കൊന്നശേഷം ജീവനൊടുക്കി. ചെന്നൈ പല്ലാവരം ആർമി കേൻറാൺമെൻറ് ക്വാർേട്ടഴ ്സിൽ താമസിക്കുന്ന ഹവീൽദാർ ഉത്തരാഖണ്ഡ് സ്വദേശി പ്രവീൺകുമാർ േജാഷിയാണ് (35) വെടിയേറ്റ് മരിച്ചത്.
ഇദ്ദേഹത്തിനുകീഴിൽ ജോലിചെയ്യുന്ന ജഗ്ഷീർ (30) ആണ് ഒൗദ്യോഗിക റൈഫിൾ ഉപയോഗിച്ച് കൊല നടത്തിയശേഷം സ്വയം വെടിവെച്ച് മരിച്ചത്. മൃതദേഹങ്ങൾ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം.
കൃത്യമായി ജോലിക്ക് വരാത്തതിനെ ചൊല്ലി റൈഫിൾമാനായ ജഗ്ഷീറിനെ പ്രവീൺകുമാർ വഴക്കുപറഞ്ഞിരുന്നു. ചെന്നൈ ആർമി ഒാഫിസേഴ്സ് അക്കാദമിയിലെ സൈനികരാണ് ഇവിടത്തെ ക്വാർേട്ടഴ്സുകളിൽ താമസിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.