ഭാര്യയെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച്​ കൊന്നു: ജവാൻ അറസ്​റ്റിൽ

റായ്​പൂർ: സംശയത്തി​​​െൻറ പേരിൽ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച്​ കൊലപ്പെടുത്തിയ ജവാൻ അറസ്​റ്റിൽ. റായ്​പൂരിലെ ഭാലോഡബസാറിലാണ്​ സംഭവം. ചണ്ഡിഗഡ്​ സായുധ സേനാ വിഭാഗത്തിലെ ജവാൻ സുരേഷ്​ മിരി(33) ആണ്​ ഭാര്യ ലക്ഷ്​മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്​.  

ഭട്ടാപര ഹൗസിങ്​ ബോർഡ്​ കോളനിയിലാണ്​ രണ്ട്​ മക്കൾക്കൊപ്പം ദമ്പതികൾ താമസിച്ചിരുന്നത്​. ലക്ഷ്​മിക്ക്​ അവിഹിതബന്ധമുണ്ടെന്ന സംശയത്തി​​​െൻറ പേരിൽ സുരേഷ്​ മിരി ഭാര്യയെ മർദിക്കുകയും കുഴഞ്ഞുവീണ ഇവരുടെ സ്വകാര്യഭാഗങ്ങളിലേക്ക്​ വൈദ്യുതി കടത്തിവിട്ട്​ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇയാൾ ലക്ഷ്​മിയെ സ്വന്തം ഗ്രാമമായ ഖാജിരിയിൽ എത്തിച്ചു. ലക്ഷ്​മി അസുഖത്തെ തുടർന്ന്​ മരിച്ചുവെന്നാണ്​ ബന്ധുക്കളെ അറിയിച്ചത്​. എന്നാൽ ലക്ഷ്​മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കൾ പരിക്കുകൾ കണ്ട്​ പൊലീസിനെ അറിയിക്കുകയും ശവസംസ്​കാരം തടയുകയുമായിരുന്നു.

പൊലീസെത്തി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനയച്ചു. സുരേഷ്​ മിരിയെ പൊലീസ്​ കസ്​റ്റയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. 


 

Tags:    
News Summary - Army Jawan Kills Wife by Electrocuting Her Private Parts - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.