Posted On
date_range Updated On
date_range ഇന്ത്യൻ സൈന്യത്തിൻെറ പരിശീലന ഹെലികോപ്ടർ തകർന്ന് രണ്ട് മരണം
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പരിശീലന വിഭാഗത്തിൻെറ ഹെലികോപ്ടർ തകർന്ന് വീണ് രണ്ട് മരണം. കിഴക്കൻ ഭൂട്ടാനിലാണ ് ഹെലികോപ്ടർ തകർന്ന് വീണത്. കേണൽ റാങ്കിലുള്ള സൈനികനും ഭൂട്ടാൻ സേനയിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ സൈന്യത്തിലെ ആർമി പൈലറ്റായിരുന്ന രാജേഷ് പാർമറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഭൂട്ടാനിലെ യോങ്ഫുള്ളയിൽ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു വിമാനം തകർന്നത്. അരുണാചലിലെ കിർമുവിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്. വിമാനം തകർന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.