റഷ്യൻ സുഹൃത്തിന്‍റെ ഭാര്യയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്ത കേണൽ അറസ്റ്റിൽ

കാൺപൂർ: റഷ്യൻ സുഹൃത്തിന്‍റെ ഭാര്യയെ മയക്കുമരുന്ന് നൽകി പിഡീപ്പിച്ച കേണൽ അറസ്റ്റിൽ. കേണൽ നീരജ് ഗെഹ്ലോട്ടാണ് അറസ്റ്റിലായത്. അറസ്റ്റ് ഒഴിവാക്കാനായി സ്ഥലം വിടാൻ ഒരുങ്ങിനിൽക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയപ്പോൾ മുറി പൂട്ടിയതായാണ് കണ്ടത്. ഇതോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

ഓഫിസേഴ്സ് മെസ്സിലേക്ക് യുവതിയെ ക്ഷണിച്ച കേണൽ കുടിക്കാനായി നൽകിയ പാനീയത്തിലാണ് മയക്കുമരുന്ന് കലർത്തിയത്. ഇത് കുടിച്ച് അബോധവാസ്ഥയിലായ യുവതിയെ കേണൽ ബലാൽസംഗം ചെയ്യുകയായിരുന്നു. അതിക്രമം എതിർക്കാൻ ശ്രമിച്ച യുവതിയെ പ്രതി മർദ്ദിച്ചതായും പൊലീസ് പറഞ്ഞു.

10 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസക്കാരിയാണ് റഷ്യന് വംശജയായ യുവതി. സംഭവത്തിനുശേഷം ലീവെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു കേണൽ നീരജ്. യുവതി കേണലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Army Colonel Who Raped Friend's Wife In UP Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.