മണിപ്പൂരിൽ വീണ്ടും സംഘർഷം: സൈന്യത്തെ വിളിച്ചു, കർഫ്യൂ പുനഃസ്ഥാപിച്ചു

ഇംഫാൽ: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ മാക്കറ്റിലാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. ഇവിടെ കർഫ്യൂ പുനഃസ്ഥാപിച്ചു. മേഖലയിൽ തീവെപ്പ് നടക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കർഫ്യൂ പുനഃസ്ഥാപിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് ഭരണകൂടം സൈന്യത്തിന്‍റെയും അർധ സൈനിക വിഭാഗത്തിന്‍റെയും സഹായം തേടി.

നേരത്തെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ വൈകീട്ട് നാലിന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പാണ് മണിപ്പൂരിൽ മെയ്തീ, കുകി സമുദായങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. വ്യാപക അക്രമത്തിലും തീവെപ്പിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Army Called In After Fresh Flare-Up In Manipur's Imphal, Curfew Is Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.