Posted On
date_range Updated On
date_range ആയുധക്കടത്ത് കേസ്: എൻ.ഐ.എ കുറ്റപത്രം നൽകി
ന്യൂഡൽഹി: പാകിസ്താനിൽനിന്ന് പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയുടെ അതിർത്തിപ്രദേശങ്ങളിലൂടെ ഡ്രോണുകൾ വഴി ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിയ കേസിൽ ഒരാൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പഞ്ചാബിലെ മൊഹാലി എൻ.ഐ.എ പ്രത്യേക കോടതിയിൽ, പിസ്റ്റൾ എന്ന മൽകിത് സിങ്ങിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഭഗ്താന-ബോഹർവാല ഗ്രാമത്തിലെ ശ്മശാനത്തിൽനിന്ന് അഞ്ച് ഓസ്ട്രിയ നിർമിത പിസ്റ്റൾ, 10 മാഗസിൻ, 91 ലൈവ് കാട്രിഡ്ജ് ഉൾപ്പെടെ തോക്കുകളും വെടിക്കോപ്പുകളുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാർച്ച് 24ന് ബട്ടാലയിലെ ദേരാ ബാബ നാനാക് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ആയുധക്കടത്തിന് പിന്നിൽ നിരോധിത ഭീകരസംഘടനയായ ഖാലിസ്താൻ ലിബറേഷൻ ഫോഴ്‌സിന്റെ അംഗങ്ങളും പാകിസ്താനിലുള്ള വ്യക്തികളും തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.