അരിക്കൊമ്പൻ കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍

അരിക്കൊമ്പൻ ഹാപ്പിയാണ്; പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്നാട്

ഏറെ ഭീതിവിതച്ച അരിക്കൊമ്പൻ കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ സ​ന്തോഷവാനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു  ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

പുതിയ സ്ഥലത്ത് നിന്നും അരിക്കൊമ്പന്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു പറയുന്നു. അരിക്കൊമ്പന്റെ ആരോഗ്യ നിലയും യാ​ത്രകളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് മാറ്റിയത്. പത്ത് വാച്ചര്‍മാര്‍, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പന്റെ ആരോഗ്യനിലയും മറ്റും വെറ്റിനറി ഡോക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍ നിരീക്ഷിച്ച് വരുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലും ലഭിക്കുന്നുണ്ടെന്ന് തമിഴനാട് വനംവകുപ്പ് അറിയിച്ചു. 


Tags:    
News Summary - Arikompan is happy; Tamil Nadu releases new footage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.