ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എ.ആർ.റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എ.ആർ റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ഡോക്ടർമാർ ആൻജിയോഗ്രാം നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് അസ്വസ്‍സഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്ക് പോയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. റമദാൻ വ്രതം മൂലം ശരീരത്തിൽ നിർജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായും വക്താവ് പറഞ്ഞു.

‘അദ്ദേഹം ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതിനാൽ രാത്രി തന്നെ പരിശോധനക്കായി ആശുപത്രിയിൽ പോയി. ഡോക്ടർമാരുടെ അഭിപ്രായത്തിൽ നിർജലീകരണം മൂലമാണ് ഇത് സംഭവിച്ചത്. അദ്ദേഹം വ്രതം അനുഷ്ഠിച്ചിരുന്നു’- വക്താവ് വ്യക്തമാക്കി. അദ്ദേഹം സുഖം പ്രാപിക്കുന്നതായി സംഗീത മാന്ത്രികനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് എ.ആർ റഹ്മാന്റെ മുൻ ഭാര്യ സൈറ ബാനുവിനെ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കേണ്ടി വന്നു. അവരുടെ അഭിഭാഷക വന്ദന ഷായാണ് ഇതു സംബന്ധിച്ച വാർത്ത പങ്കുവെച്ചത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2024 നവംബർ 19ന് സൈറ ബാനുവും എ.ആർ. റഹ്മാനും വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 



Tags:    
News Summary - AR Rahman admitted to Chennai’s Apollo Hospital after sudden chest pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.