ന്യൂഡൽഹി: സൈനിക ഉപകരണങ്ങൾ ഉൾപ്പെടെ 79,000 കോടിയുടെ ആയുധ ഇടപാടിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. കര, വ്യോമ, നാവിക സേനകൾക്കായി മിസൈൽ, യുദ്ധക്കപ്പൽ, തോക്കുകൾ, നിരീക്ഷണ സംവിധാനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവക്കാണ് കരാർ നൽകുക.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് അംഗീകാരം നൽകിയത്. ഓപറേഷൻ സിന്ദൂറിന് ശേഷം രണ്ടാം തവണയാണ് വൻ ആയുധ ഇടപാട് പ്രതിരോധ മന്ത്രാലയം നടത്തുന്നത്. ആഗസ്റ്റ് അഞ്ചിന് 67,000 കോടിയുടെ ഇടപാടിന് അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.